ദുരിതം വിതച്ച് കനത്ത മഴ

>> Friday 12 August 2011

ദുരിതം വിതച്ച് കനത്ത മഴ


വടകര: മഴ കനത്തതോടെ ജനജീവിതംദുരിതമയമായി. പലറോഡുകളും വെള്ളത്തില്‍ മുങ്ങിയതോടെ ഗതാഗതവും തടസ്സപ്പെട്ടു. വടകര-മേമുണ്ട റൂട്ടിലെ കാവില്‍ റോഡ്, ചല്ലിവയല്‍ എന്നിവിടങ്ങില്‍ റോഡില്‍ വെള്ളംകയറി. ആയഞ്ചേരി ടൗണും വെള്ളത്തിലായി. ആയഞ്ചേരി-താഴെവയല്‍ ഭാഗത്ത് നെല്‍കൃഷി, മരിച്ചീനി, വാഴ തുടങ്ങിയ കൃഷികള്‍ വെള്ളത്തിലാണ്.

ആയഞ്ചേരി-വേളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തിരിക്കോട്ടുതാഴ നടപ്പാത, ചോറോട് പെരുവനവയല്‍, കൈനാട്ടി പെട്രോള്‍ പമ്പ്ഭാഗം എന്നിവിടങ്ങളിലും വെള്ളംകയറി. തീരദേശങ്ങളില്‍ കടലാക്രമണ ഭീഷണിയും ശക്തമായിട്ടുണ്ട്. കടല്‍ക്ഷോഭം ശക്തമായതിനാല്‍ മൂന്നുദിവസമായി മീന്‍പിടിത്തം നിലച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കി.

കനത്തമഴയില്‍ ചോറോട് പഞ്ചായത്തിലെ 24 വീടുകളില്‍ വെള്ളംകയറി. ആറ്‌വീട്ടുകാര്‍ മാറിത്താമസിച്ചു. എം.എസ്.യു.പി.സ്‌കൂള്‍ പരിസരം മുതല്‍ പെരുവനവയല്‍, അകവളപ്പില്‍ ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. മാണിക്കോത്ത് താഴക്കുനി കുഞ്ഞിരാമന്‍, നന്ദന്‍, ഭരതന്‍, നസീമ, സുശീല്‍കുമാര്‍, പുതിയപുരയില്‍ സാവിത്രി, പെരുവനവയല്‍ പ്രമീള, പവിത്രന്‍ തുടങ്ങിയവരുടേതാണ് വീടുകള്‍. ദേശീയ പാതയ്ക്ക് പടിഞ്ഞാറ്ഭാഗത്തുള്ള നിരവധി വീടുകള്‍ വെള്ളപ്പൊക്കഭീഷണിയിലാണ്.

വയലുകള്‍ വ്യാപകമായി നികത്തിയ പ്രദേശമാണിത്. ഓവുചാലുകളും നികത്തപ്പെട്ടു. ഈ പ്രദേശത്താണ് ജപ്പാന്‍ജ്വരം റിപ്പോര്‍ട്ട് ചെയ്തത്. വെള്ളംകയറിയ വീടുകള്‍ പഞ്ചായത്ത് പ്രസിഡന്റ് എ.അബൂബക്കര്‍, കെ.കെ.റിനീഷ് എന്നിവര്‍ സന്ദര്‍ശിച്ചു.

കല്ലാച്ചി: കഴിഞ്ഞദിവസം രാത്രിയുണ്ടായ കനത്തകാറ്റിലും മഴയിലും വരിക്കോളിയിലെ താഴെക്കുനിയേല്‍ കണാരന്റെ വീട് ഭാഗികമായി തകര്‍ന്നു.

0 comments:

Next previous home
paadhem




  © Created By Musfir by IsRa Muhammed 2011

Back to TOP