ആയഞ്ചേരി

>> Sunday, 7 August 2011

ആയഞ്ചേരി


കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ തോടന്നൂര്‍ ബ്ളോക്ക് പരിധിയില്‍ ആയഞ്ചേരി റവന്യൂ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ആയഞ്ചേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 20.81 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് പുറമേരി പഞ്ചായത്ത്, തെക്ക് തിരുവള്ളൂര്‍, വേളം പഞ്ചായത്തുകള്‍, പടിഞ്ഞാറ് ഏറാമല, വില്ല്യാപ്പള്ളി, തിരുവള്ളൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് വേളം, പുറമേരി പഞ്ചായത്തുകള്‍ എന്നിവയാണ്. പഴയ മദിരാശി സംസ്ഥാനത്തിന്റെ  ഭാഗമായിരുന്ന മലബാര്‍ ജില്ലയിലെ കുറുമ്പ്രനാട് താലൂക്കില്‍ പെട്ടതായിരുന്ന ഈ ഗ്രാമം വീരേതിഹാസങ്ങള്‍ വിരജിച്ച കടത്തനാടില്‍ ഉള്‍പെട്ട ഭൂവിഭാഗമാണ്. കടത്തനാടിന്റെ മദ്ധ്യം എന്ന് വിശേഷിപ്പിക്കാവുന്നത് ഈ പഞ്ചായത്തിലെ കടമേരി പ്രദേശമാണ്. ഈ ഗ്രാമത്തിലുള്ള കടമേരിയിലെ സുബ്രഹ്മണ്യ ക്ഷേത്രം കടത്തനാടിന്റെ മദ്ധ്യബിന്ദുവായി പറയപ്പെടുന്നു. റവന്യൂപരമായി പൊന്മേരി, പറമ്പില്‍, കടമേരി, ആയഞ്ചേരി എന്നീ ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആയഞ്ചേരി വില്ലേജ് മുഴുവനായി ഈ പഞ്ചായത്ത് ഉള്‍ക്കൊള്ളുന്നു. 1963-ലാണ് ആയഞ്ചേരി പഞ്ചായത്ത് നിലവില്‍ വന്നത്. പി.എസ്.വാര്യരുടെ നേതൃത്വത്തിലുള്ള ആദ്യഭരണ സമിതി പഞ്ചായത്ത് ഭരണം കൈയാളുകയും വികസന രംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. കുന്നുകളും താഴ്വരകളും സമതലങ്ങളും നെല്‍വയലുകളും ചേര്‍ന്നു സങ്കീര്‍ണ്ണമായ ഭൂപ്രകൃതിയാണ് ആയഞ്ചേരി പഞ്ചായത്തിനുള്ളത്. തിരുവള്ളൂര്‍ പഞ്ചായത്ത് അതിര്‍ത്തിയായ ബാവുപ്പാറ മുതല്‍ ഏറാമല പഞ്ചായത്ത് അതിര്‍ത്തിയായ കാര്‍ത്തികപ്പള്ളിവരെയും വില്ല്യാപ്പള്ളി, പുറമേരി, വേളം പഞ്ചായത്തുകളെ സ്പര്‍ശിച്ചു കൊണ്ടുമാണ് ആയഞ്ചേരി പഞ്ചായത്ത് കിടക്കുന്നത്. പഞ്ചായത്തിന്റെ വിസ്തൃതിയുടെ 60 ശതമാനം സമതലങ്ങള്‍ തന്നെയാണ്. വടകര താലൂക്കിലെ പ്രധാന കാര്‍ഷിക മേഖലയാണ് ആയഞ്ചേരി ഗ്രാമം. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ കൃഷിക്ക് പറ്റിയ എല്ലാ പ്രദേശങ്ങളിലും ഗ്രാമീണര്‍ കൃഷിയിറക്കിയിരുന്നു. മതമൈത്രിയും സാമുദായിക സൌഹാര്‍ദ്ദവും അതിശക്തമായി നിലനില്‍ക്കുന്ന ഗ്രാമപ്രദേശമാണ് ആയഞ്ചേരി. ഹിന്ദുമതത്തിലും ഇസ്ളാം മതത്തിലും വിശ്വസിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. പഞ്ചായത്തിലുടനീളം കാണപ്പെടുന്ന പള്ളികളുടെയും ക്ഷേത്രങ്ങളുടെയും പശ്ചാത്തലം ഈ സാമുദായിക മൈത്രിക്ക് ശക്തി നല്‍കുന്നു. അതുകൊണ്ട് തന്നെ സാംസ്ക്കാരികമായി മതമൈത്രിയുടെ ഒരു പശ്ചാത്തലം ഈ പ്രദേശത്ത് പണ്ടു മുതലേ നിലനിന്ന് വരുന്നു. പരമ്പരാഗതമായി കായിക പ്രേമികളെ ആകര്‍ഷിച്ച വോളിബോള്‍ കളി ഇവിടുത്തെ ജനങ്ങള്‍ക്ക് ഒരു കാലത്ത് വലിയ ഹരമായിരുന്നു.

0 comments:

Next previous home
paadhem




  © Created By Musfir by IsRa Muhammed 2011

Back to TOP